കൊച്ചിയിൽ നിന്നും അബുദബിയിലേയ്ക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ച സംബന്ധിച്ച തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇനി ഇന്നു രാത്രി 8.30നു വിമാനം പുറപ്പെടും. യാത്രക്കാരെ ഹോട്ടലുകളിലേയ്ക്കു മാറ്റിയിട്ടുണ്ട്. 186 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.