ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് മന്ത്രിയുടെ രാജി. തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ച് സമാജ്വാദി പാർട്ടിയിൽ ചേർന്നു.ഏതാനും ചില എം.എല്‍.എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയില്‍ ചേക്കേറുമെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. പല തവണ എം.എല്‍.എയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2016 ല്‍ മായാവതിയുടെ ബിഎസ്പി വിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.ബിജെപി ഭരണത്തിൽ ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുകയാണെന്നും സമാജ് വാദി പാർട്ടിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും മന്ത്രിസ്ഥാനം രാജിവെച്ച ശേഷം സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി