ഓട്ടൂർക്കാട് ദമ്പതികളുടെ കൊലപാതക കേസിൽ രണ്ടാമത്തെ മകൻ സനൽ (29) പൊലീസ് പിടിയിൽ. ഇന്നലെയാണ് വൃദ്ധ ദമ്പതികളായ 65കാരൻ ചന്ദ്രനെയും 55വയസുകാരി ദേവിയെയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകൾ സൗമിനി ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സനലിനെ ഇന്നലെ മുതൽ തന്നെ കാണാതായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകി സഹോദരൻ സുനിലിനെ സനൽ ഫോൺ ചെയ്യുകയും വീട്ടിൽ മോഷണശ്രമം ഉണ്ടായതായും അമ്മയും അച്ഛനും കൊല്ലപ്പെട്ടതായും സുനിൽ ചേട്ടനോട് പറഞ്ഞു. കർമം ചെയ്യാൻ വീട്ടിലേക്ക് വരാനും സനലിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ വീട്ടിലെത്തിയ സനലിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പാലക്കാട് എസ്പി ആർ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലും ദേവിയുടേത് സ്വീകരണമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. സനൽ കൃത്യം നടന്നതിന് ശേഷമാണ് നാടുവിട്ടത്. നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.