പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരന്‍.സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തി.സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത് വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുട്ടികളെ ഭീക്ഷണിപ്പെടുത്തിയെന്നും സഹോദരന്‍ പറഞ്ഞു.
വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറയുന്നു. അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ വെളിപ്പെടുത്തി.
മദ്യത്തിന് അടിമയായ അയാൾ മദ്യപിച്ചാൽ വളരെ ക്രൂരമായാണ് പെരുമാറിയത്. താൻ ഇതറിയുന്നത് ഏറ്റവുമൊടുവിൽ ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് എന്നും സഹോദരൻ വ്യക്തമാക്കി. നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലാണ് എന്നും സഹോദരൻ പറയുന്നുണ്ട്. പോലീസിനോട് പരാതിപ്പെടാൻ പോലും കഴിയാതെ ഭയപ്പെട്ട് കഴിയുകയാണ് ഇവർ. ഉന്നതരായ ആളുകളാണ് ലൈംഗിക പീഡനം നടത്തുന്നതെന്നും സഹോദരൻ പറയുന്നു.
മാതാപിതാക്കൾ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികൾ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നതായി സഹോദരൻ പറയുന്നു.
വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോള്‍ സ്റ്റേഷനില്‍ സഹോദരി കേസ് കൊടുത്തിരുന്നു. അന്ന് തമാശക്ക് പറഞ്ഞതാണെന്ന് പറഞ്ഞു ഭര്‍ത്താവ് കേസ് പിന്‍വലിപ്പിച്ചു. പുറത്തുപറയാന്‍ കഴിയാത്ത ഒരുപാട് വീട്ടമ്മാര്‍ ഇതില്‍ പെട്ട് കിടപ്പുണ്ടെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത് പരാതിക്കാരിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ആറുപേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.