രാജ്യത്ത് കോവിഡ് വാക്‌സിൻ ശനിയാഴ്ച മുതൽ നൽകി തുടങ്ങും.കൊവിഡ് വാക്സീനുകൾ മരുന്ന് കമ്പനികളിൽ നിന്ന് കേന്ദ്രം വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു . മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെഡറൽ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്സീൻ വിതരണത്തിലും ദൃശ്യമാകുക. രണ്ട് വാക്സീനുകൾക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞു. ഇത് അഭിമാന നിമിഷമാണ്. നാലിലധികം വാക്സീനുകൾ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇപ്പോൾ വിതരണത്തിനുള്ള വാക്സീനുകൾ വില കുറഞ്ഞതും സുരക്ഷിതവുമാണ്.
അൻപത് വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടം വാക്സിൻ നൽകും. മൂന്ന് കോടി മുന്നണി പോരാളികൾക്ക് ആദ്യഘട്ടം വാക്സീൻ നൽകും. കേന്ദ്രം ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

