
കുന്ദമംഗലം മുക്കം റോഡിൽ സൈന ടവറിന് മുൻവശത്തുള്ള പൂമരം അപകടഭീഷണിയിൽ.മരത്തിൽ നിന്നും ചില്ലകൾ പൊട്ടിവീഴുന്നത് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്നു.കഴിഞ്ഞ ദിവസം ഒരു ഓട്ടോ റിക്ഷയുടെ മുകളിലും കാറിന്റെ മുകളിലും ഈ മരത്തിന്റെ ചില്ലകൾ വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു.മരത്തിന്റെ പല ശാഖകളും ഉണങ്ങിയ നിലയിൽ ആയതിനാൽ ഇത് ഏറെ അപകടം സൃഷ്ടിക്കുന്നു.അതിനാൽ തന്നെ ഈ മരം മുറിച്ചു മാറ്റാൻ ആണ് ആളുകൾ ആവശ്യപ്പെടുന്നത്.
വിജയൻ ഡോക്ടറുടെ ക്ലിനിക്കിനടുത്തുള്ള അപകട ഭീഷണി ഉയർത്തിയ മറ്റൊരു മരം മുറിച്ചു മാറ്റുന്നതിനായി നാഷണൽ ഹൈവേയ്ക്ക് കുന്നമംഗലം ഡെവലപ് മെന്റ് കമ്മിറ്റിനൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുറിച്ചു മാറ്റുന്നതിനായി ഉള്ള സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ട്. അതേപോലെ തന്നെ കുന്നമംഗലത്തെ ഇത്തരം അപകടഭീഷണി നിറഞ്ഞ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ജനങ്ങൾ ആവശ്യപെടുന്നു

