മുപ്പത്തി ഏഴാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശോജ്വല തുടക്കം. കാരാട്ട് റസാഖ് എംഎല്‍എ ബോള്‍ തട്ടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു്.ടൂര്‍ണമെന്‍ര് ഒരു മാസക്കാലമുണ്ട. ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വിളംബര റാലിയില്‍ കായികപ്രേമികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത് ശ്രദ്ദേയമായി. സംഘാടകരായ ലൈറ്റനിംഗ് ക്ലബ് ഈ മത്സരം കേവലം ഒരു ടൂര്‍ണമെന്റ് എന്നതിലുപരി ഇതില്‍ നിന്നും ലഭിക്കുന്നവരുമാനത്തിന്റെ വിഹിതം കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും മാതൃകപരമായ രീതിയില്‍ ചിലവഴിക്കും.
മെഡിഗാര്‍ഡ് അരീക്കോട്, ഫിറ്റ് വെല്‍ കോഴിക്കോട്, സ്‌കൈ ബ്ലൂ എടപ്പാള്‍, അല്‍ മിന്‍ഹാന്‍ വളാഞ്ചേരി, സോക്കര്‍ ഷൊര്‍ണ്ണൂര്‍, ഉഷ എഫ്.സി. തൃശൂര്‍, ലക്കി സോക്കര്‍ ആലുവ, കെ.ആര്‍.എസ്. കോഴിക്കോട്, ബേസ് പെരുമ്പാവൂര്‍, ജവാഹര്‍ മാവൂര്‍, സബാന്‍ കോട്ടക്കല്‍, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്, റോയല്‍ ട്രാവല്‍സ് കലിക്കറ്റ്, കെ.എഫ്.സി. കാളികാവ്, എഫ്.സി. പെരിന്തല്‍മണ്ണ, ടൗണ്‍ ടീം അരീക്കോട്, അല്‍ മദീന ചെര്‍പ്പുളശ്ശേരി, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ഫിഫ മഞ്ചേരി, എ.എഫ്.സി. വയനാട്, എ.വൈ.സി. ഉച്ചാരക്കടവ്, ലൈറ്റ്‌നിങ് കൊടുവള്ളി, അഭിലാഷ് എഫ്.സി.കുപ്പോത്ത്, ജിംഖാന തൃശൂര്‍ എന്നിവയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ടീമുകള്‍. ഓരോ ടീമിലും മൂന്നുവീതം വിദേശതാരങ്ങള്‍ കളിക്കുന്നുണ്ട്. ഏഴിനാണ് ഫൈനല്‍ മത്സരം നടക്കുക.