മരട് ഫ്ലാറ്റില്‍ ആദ്യത്തേത് നിലംപൊത്തി. 19 നിലയുള്ള എച്ച്.ടു.ഒ ഫ്ളാറ്റാണ് നിമിഷങ്ങള്‍ക്കൊണ്ട് തവിടുപൊടിയായത്.
പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ 11.10-ന് മുഴങ്ങി. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്ന് മുഴങ്ങിയതിന്പിന്നാലെ സ്ഫോടനം നടന്നു.