Kerala News

നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ; വി ഡി സതീശൻ

നവ കേരള സദസുമായി ബന്ധപ്പെട്ട ആക്രമണങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്കോര്‍ട്ട് പോവുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊച്ചിയിൽ സി.പി.എം പ്രവർത്തകർക്കെതിരെയും ‘രക്ഷാപ്രവർത്തനം’ നടന്നു. ബജറ്റ് ചർച്ചകൾ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തിൽ ഉദ്യോഗസ്ഥർ പോലുമില്ല. സംസ്ഥാനം അനാഥമായ സ്ഥിതിയിലാണ്. കേരളം മുടിഞ്ഞ നാടായി മാറി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല. അതൊന്നും ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ല. ദേവസ്വം മന്ത്രി യാത്രയിലാണ്. എസ്എഫ്ഐ മുന്‍ നേതാവ് വിദ്യ പ്രതിയായ കേസില്‍ കുറ്റപത്രം നല്‍കാതെ വേണ്ടപെട്ടവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!