Kerala

സിനിമയുടെ അണിയറയും സത്യൻ സ്‌മൃതിയുമായി ഫോട്ടോപ്രദർശനം തുടങ്ങി

രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു.പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളാണ് അനർഘനിമിഷം എന്ന വിഭാഗത്തിൽ ഉള്ളത് .

അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110 ചിത്രങ്ങളാണ് സത്യൻ സ്മൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . പ്രസിദ്ധ ഫോട്ടോഗ്രാഫർ ആര്‍.ഗോപാലകൃഷ്ണന്‍ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനം മുൻ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകൻ, മേനക സുരേഷ്, രജനി രതീഷ്, സംവിധായകൻ ജി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, സത്യന്റെ മക്കളായ സതീഷ് , ജീവൻ എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!