Kerala

കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹം; വി.മുരളീധരൻ

കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും കേന്ദ്രസർക്കാർ അനുവാദം നൽകില്ല. മാസ് ഡയലോ​ഗ് അടിക്കുന്നത് മുഖ്യമന്ത്രി നിർത്തണം, ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ വന്ദേഭാരത് ട്രെയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം ഇന്ത്യയുടെ ഭാഗമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ വരും. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിട്ടുള്ളതാണ്’ എന്നും മുരളീധരൻ പറഞ്ഞു.

ഒരു കാരണവശാലും ജനങ്ങൾക്ക് ദ്രോഹകരമാകുന്ന ഒരു പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ല. മുഖ്യമന്ത്രി ഇനിയെങ്കിലും ഈ മാസ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി നിർത്തണം.

കെ-റെയിലിന്റെ പേരിൽ കേരളത്തിന്റെ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നത്. കെ-റെയിൽ പ്രഖ്യാപനങ്ങൾ തുടരെ നടത്തുന്നതിന്റെ കാരണങ്ങൾ വിലയിടിയിപ്പിക്കുന്നതിനാണോ എന്ന് ജനങ്ങൾ ചിന്തിക്കണമെന്നും വി.മുരളീധരൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!