കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.എറണാകുളം കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. 60 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.പരാതി ഉയർന്നതോടെ അനീഷ് ഒളിവിലാണ്.റഷ്യയിലുള്ള ഇമ്മാനുവൽ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ വാങ്ങിയെടുത്തു.പണം തിരികെ ആവശ്യപ്പെട്ടവരെ ലഹരി കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.