കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. മണക്കടവ് സ്വദേശി വിചിത്രൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാടായിരുന്നു അപകടം. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു.സ്കൂട്ടറില്‍ പോവുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. റോഡരികിൽ കിടന്ന വിചിത്രനെ 2 യുവാക്കളാണ് പിവിഎസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ആസ്റ്റർ മിംസിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരിച്ചു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു

