മലയാളത്തില്‍ നിന്നും തരംഗമായി ഒരു തമിഴ് ഗാനം. ത്രീ ഇഡിയറ്റ്‌സ് മീഡിയയുടെ ബാനറില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘അടിനെഞ്ചൈ താക്കുറേ’ എന്ന ഗാനമാണ് പ്രേക്ഷകപ്രീതി നേടി മുന്നേറുന്നത്.

തരംഗം എന്ന ടൊവിനോ ചിത്രത്തിലൂടെയും നിരവധി ഷോര്‍ട്ട്ഫിലിം, ടിക്ടോക് വീഡിയോകളിലൂടെയും ശ്രദ്ധേയനായ ഉണ്ണിലാലു, അശ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അക്ഷയ് അശോകാണ് മ്യൂസിക് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ ശ്രീകണ്ഠന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ജിമ്മി ഫ്രാന്‍സിസ് ജോണ്‍, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ്.

മനോഹരമായ വിഷ്വലുകളാലും ചടുലമായ നൃത്തച്ചുവടുകളാലും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഈ ആല്‍ബം.