Trending

ക്രിമിനലിനേക്കാള്‍ ക്രൂരമായി പെരുമാറിയ അധ്യാപനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടീന്‍ നടപടിയെടുക്കും; ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്; കുന്ദമംഗലം സ്‌കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ബാലാവകാശ കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. നേരത്തെ കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ കമ്മീഷന്‍ അധ്യാപകനെതിരെ കേസെടുത്തത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വളരെ ഗൗരവമേറിയ വിഷയമാണ് എന്ന് തോന്നിയതിനാലാണ് കേസെടുത്തത് എന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞു.
പരാതിക്കിടയായ ഷാലു മൊയ്തീന്റെ പിതാവ് നാസര്‍ ചെലവൂര്‍, വിദ്യാര്‍ത്ഥികളായ അബ്ദുള്‍ വാസിദ്, തുടങ്ങിയ പതിനാറോളം ആളുകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. പതിനാലോളം ഡോക്യുമെന്റുകളും പരിശോദിച്ച കമ്മീഷന്‍ പ്രതിയായ അധ്യാപകന്‍ അധ്യാപകവൃത്തിക്ക് നിരക്കാത്തതും ക്രിമിനലിനേക്കാള്‍ മോശമായ രീതിയിലുമാണ് പെരുമാറിയത് എന്ന നിഗമനത്തിലാണ്് എത്തിയത്. കുട്ടികളോടും ടീച്ചര്‍മാരോടും അധ്യാപകരോടും ഇയാള്‍ ഇത്തരത്തിലാണ് പെരുമാറിയത് എന്നും കമ്മീഷന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ യാഥൊരു കാരണവും ഇല്ലാതെ കഴുത്തിന് പിടിക്കുകയും പൊന്തിക്കുകയും പിന്നോട്ട് തള്ളുകയും ചെയ്തു. കൂടാതെ കുട്ടിയുടെ മുഖത്ത് കൈകൊണ്ട് മാന്തുകയും മുറിവുകളുണ്ടാക്കുകയും ചെയ്തു. ഇത്തരത്തില്‍ പെരുമാറുന്ന അധ്യാപകന് ഒരു തരത്തിലും ഈ ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അടിയന്തരമായി ഇയാളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാനും തീരുമാനിച്ചു.

രണ്ടാം തിയ്യതി ഉണ്ടായ വിഷയത്തില്‍ മൂന്നാം തിയ്യതി പരാതി നല്‍കിയിട്ടും 7ാം തിയ്യതി ആണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. ഉയര്‍ന്ന പോലീസ് ഉ്‌ദ്യോഗസ്ഥന്‍മാര്‍ വളരെ നിസ്സാരമായാണ് ഇത്രയും ഗൗരവമുള്ള കേസ് കാണുന്നത് എന്നും കമ്മീഷന്‍ പറഞ്ഞു. ഇത്തരത്തില്‍ ഗുരുതര വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ്തല നടപടി എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

രാവിലെ തുടങ്ങിയ സിറ്റിങ് രണ്ടുമണിയോടെയാണ് അവസാനിച്ചത്. കോഴിക്കോട് റെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഡിഡി മിനി വി.പി, താമരശ്ശേരി ഡിഇഒ. അജിത കൃഷ്മകുളങ്ങര, സൂപ്രണ്ട് രേഖ, കുന്ദമംഗലം ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പ്രേമരാജന്‍, സീനിയര്‍ ക്ലര്‍ക്ക് സുനില്‍ കുമാര്‍, രാജീവ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ജയപ്രകാശ്, ഷൈജു, കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ്, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ അഷ്റഫ്, എന്നിവര്‍ സിറ്റിങില്‍ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!