Kerala News

മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്

എറണാകുളം മഹരാജാസ്‌ കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് ഫലം പ്രസിദ്ധീകരിച്ചിട്ടും അത് തിരുത്താൻ വൈകിയത് ജാഗ്രത കുറവായെന്നാണ് വിലയിരുത്തൽ.
അനാവശ്യവിവാദം ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിലുണ്ട്.മഹാരാജാസ് കോളജിലെ ആർക്കിയോളജി വിദ്യാർഥിയായിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് തെറ്റായി ഫലം പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് തന്നെ അപകീർത്തിപ്പെടുത്താൻ മനപൂർവമായ ഗൂഡാലോചന നടന്നെന്നാരോപിച്ച് ആർഷോ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എൻ ഐ സി സോഫ്ട് വെയറിലെ പിഴവാണ് തെറ്റായ ഫലം പ്രസിദ്ധീകരിക്കാൻ കാരണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരീക്ഷാ കൺട്രോളർ മറുപടി നൽകിയിരുന്നത്.

എന്നാൽ സോഫ്ട് വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും അത് തിരുത്താൻ വൈകിയത് പരീക്ഷാ കൺട്രോളറുടെ ഭാഗത്തെ വീഴ്ചയെന്നാണ് വിലയിരുത്തൽ. ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കി. കോളജിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇടയാക്കി. ഈ ജാഗ്രത കുറവ് ഉന്നതവിദ്യാഭ്യാസ വകുപ്പിനേയും കോളജിനെ അപകീർത്തിപ്പെടുത്തി. പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നെന്നും മേലിൽ ഈ ജാഗ്രത കുറവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്റടുടെ കത്തിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!