താത്ക്കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തില്‍ ആവശ്യം.കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യോഗത്തിൽ ഈ ആവിശ്യം ഉയർന്നത്,.കരാര്‍ നിയമനങ്ങൾ പൂര്‍ണ്ണമായും എംപ്ലോയ്മെന്‍റ് എക്സേചേഞ്ച് വഴി നടക്കുന്നു എന്ന് ഉറപ്പ് വരുത്തണം. സ്ഥിരം നിയമനങ്ങൾ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിൽ അടക്കം നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും ഇടതുമുന്നണി യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.നിലവില്‍ പല സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പിഎസ്.സിക്ക് വിട്ട നിയമനങ്ങള്‍ പൂര്‍ണമായും ആ വഴിക്ക് തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം വികസന രേഖയുടെ ഭാഗമാക്കി ഉള്‍പ്പെടുത്താമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു