മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് ഉദ്യോഗസ്ഥൻ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം.ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല, അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്,കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല.ഗവർണർമാരുടെ പ്രശ്നം ഒരു ദേശീയ വിഷയം ആയി കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും സമാനമായ പ്രശനമുണ്ടെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.പണ്ട് കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ ചെന്ന പിണറായി, ഒരു യുവ ഐപിഎസ് ഓഫിസർ തോക്കെടുത്തപ്പോൾ 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്നാണ് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞത്. താൻ ആരാണെന്നു ഗവർണർക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം