National Trending

റെയില്‍വേ ട്രാക്കില്‍ കൂറ്റന്‍ സിമന്റ് കട്ടകള്‍; രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം

ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം. ബംഗാഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. റെയില്‍വേ ട്രാക്കില്‍ കൂറ്റന്‍ സിമന്റ് കട്ടകള്‍ നിരത്തി. ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു ശ്രമമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

70കിലോ ഭാരമുള്ള സിമന്റ് കട്ടകളില്‍ ട്രെയിന്‍ ഇടിച്ചെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഭിവാനി-പ്രയാഗ്രാജ് കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാനിലും ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!