ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃത്ത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും മായി 15748 എണ്ണം കേസുകൾ തീർപ്പു കൽ പിച്ചു. മൊത്തം 83560324/- രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം മാണ് അദാലത്ത് നടത്തിയത്. 19749 കേസുകൾ പരിഗണനയ്ക്ക് വന്നു.
ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്ദമംഗലം , താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ ,ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിലും അദാലത്തിന്റെ ഭാഗമായി സ്പെഷ്യൽ സിറ്റിങ്ങുകൾ നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി ശ്രീ .സി. പ്രദീപ് കുമാർ ന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജിയുമായ ശ്രീ. പി.മോഹന കൃഷ്ണൻ, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി ജഡ്ജിയുമായ ശ്രീ. കെ.രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും സ്പെഷ്യൽ ജഡ്ജിയുമായ ( ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി) ശ്രീ. സുഹൈബ് .എം, കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ( സബ് ജഡ്ജ് )ശ്രീ .എം പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾഏകോപിപ്പിച്ചു.
ജുഡീഷ്യൽ ഓഫീസർമാരായ ശ്രീ. മധു .ആർ അഡിഷണൽ ജില്ലാജഡ്ജ് കോഴിക്കോട്, ശ്രീ.മോഹൻ ജോർജ് അഡിഷണൽ ജില്ലാ ജഡ്ജ് കോഴിക്കോട്, ശ്രീ.നൗഷാദ് അലി പ്രിൻസിപ്പൽ സബ് ജഡ്ജ് കോഴിക്കോട്. ശ്രീമതി ലീന റഷീദ് അഡിഷണൽ സബ് ജഡ്ജ് കോഴിക്കോട്, ശ്രീമതി ജോമി അനു ഐസക് പ്രിൻസിപ്പൽ മുൻസിഫ് II കോഴിക്കോട് ,ശ്രീമതി മീര ജോൺ .കെ അഡിഷണൽ മുൻസിഫ് II കോഴിക്കോട് , ശ്രീ.രമേശൻ .എം റിട്ടയേർഡ് സബ് ജഡ്ജ്, കെ.രാമകൃഷ്ണൻ എം.എ.സി.ടി ജഡ്ജി വടകര ,ശ്രീ. ജോജി തോമസ് സബ് ജഡ്ജ് വടകര , ശ്രീ. വൈശാഖ് വി. സ്. സബ് ജഡ്ജ് കൊയിലാണ്ടി , ശ്രീ. ജയാനന്ദൻ വി.പി. റിട്ടയേർഡ് ജില്ലാ ജഡ്ജ് , കുമാരി. രവീണ നാസ്, മുൻസിഫ് കൊയിലാണ്ടി എന്നിവരാണ് പരാതികളിൽ തീർപ്പു കൽപ്പിച്ചത്. ജില്ലയിലെ മജിസ്‌ട്രെറ്റുമാർ സ്പെഷ്യൽ സിറ്റിങ്ങിലൂടെ കേസുകൾ തീർപ്പാക്കി.