താമരശ്ശേരിയിൽ ലഹരി മാഫിയ സംഘവും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷം. കാരാടിയിലെ സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ചുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. രാത്രി 11 മണിയോടെ ആണ് സംഭവം. പാർട്ടി ഓഫീസിലെത്തി വെല്ലുവിളി നടത്തിയവരെ പ്രവര്ത്തകര് കൈകാര്യം ചെയ്തു. ഏതാനും പേർക്ക് പരിക്കേറ്റതായി സൂചന. പ്രദേശത്ത് വൻ പോലീസ് സന്നാഹം. ഇന്നലെ രാത്രി താമരശ്ശേരി ചുങ്കത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ലഹരി സംഘത്തിലെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ധിക്കുകയും ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ച് ഇതിലൊരാളെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.