സോളാർ കേസ് ഗൂഡാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ. മുരളീധരൻ എം.പി ,
പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം ദിവസം കാണാൻ കഴിഞ്ഞത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും കെ. മുരളീധരൻ പറഞ്ഞു നിഷ്പക്ഷ അന്വേഷണം ഈ കേസിൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ 12 ന് നടക്കുന്ന KPCC നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഡാലോചനയ്ക്ക് പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരണ്ടേതായുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു