വാഹനാപകടത്തില്‍പ്പെട്ടവരെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ തിരുവനന്തപുരം പാളയം വി.ജെ.ടി. ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്..മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ കടന്നു പോയി. അപകടത്തില്‍ ആതിരയും മക്കളും റോഡില്‍ തെറിച്ചു വീണു. ആതിരയുടെ കാലില്‍ ബൈക്ക് വീണ് പരുക്കേറ്റു
ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. അതുവഴി വന്ന മന്ത്രി വീണാ ജോര്‍ജ് അപകടം കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ടു. പരിക്കേറ്റ ആതിരയെ വണ്ടിയില്‍ കയറ്റി. ഒപ്പം ആതിരയുടേയും അനുവിന്റെ സഹോദരന്റേയും രണ്ട് വയസുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു