കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോംബേറ്.ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.ബോംബ് സ്‌ക്വാഡ് വിദഗ്ധർ ഇന്ന് സ്ഥലത്ത് എത്തും.സംഭവസ്ഥലത്തുനിന്നു സ്റ്റീൽ ബോംബിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്തി.