മോദിസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.
മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച് 1,41,15,316.39 കോടി രൂപയാണ് രാജ്യത്തു നിക്ഷേപമായുള്ളത്.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നു തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

