ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് പിന്നാലെ ചീഫ് ജസ്റ്റിസും രാജിവെച്ചു. വിദ്യാര്‍ഥി പ്രതിഷേധക്കാരുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രാജിവെച്ചത്. പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും വസതികള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് ‘ദ ഡെയ്ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള സുപ്രീംകോടതിയിലേയും കീഴ്ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ചീഫ്ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് കോടതി ഫുള്‍ കോടതി യോഗം വിളിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ പുതിയ പ്രതിഷേധം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്യുകയും കോടതി പരിസരം കൈയടക്കുകയും ചെയ്തു.

