തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അനുമതിയില്ലാതെ വ്‌ളോഗറുടെ ഷൂട്ടിങ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനില്‍ ചിത്രീകരണം നടന്നത്. സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളാഗറുടെ വീഡിയോ ചിത്രീകരണം.
സെക്രട്ടറിയറ്റില്‍ അനുമതിയില്ലാതെ വ്ളോഗറുടെ വീഡിയോ ചിത്രീകരണം
