Kerala

കേരളം ക്രിമിനലുകളുടെ നാടാകുന്നു: വിഎം സുധീരൻ

കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻറെ വിമർശനം. സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്. മദ്യം മുഖ്യ വരുമാന മാർഗമായി കരുതുന്ന സർക്കാരിന്റെ ഇടപെടലാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ കുറ്റപ്പെടുത്തി.

ഇടുക്കി മണിയാറൻകുടിയിൽ കിടപ്പിലായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ലഹരിയിൽ രക്ഷിതാക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങളുടെ തുടർച്ചയാണ് ഇടുക്കിയിൽ ഉണ്ടായിരിക്കുന്നത് പറഞ്ഞ അദ്ദേഹം, ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും മദ്യത്തിന് അടിമയാണെന്ന് ആവർത്തിച്ചു.

കേരളത്തിൽ പല അക്രമ സംഭവങ്ങൾക്കും കാരണം മദ്യമാണ്. മദ്യത്തെ പ്രധാന വരുമാന മാർഗമായി കണ്ട് സർക്കാർ നടത്തുന്ന ഇടപെടലുകളാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ വിമർശിച്ചു. ഒരു വശത്ത് ലഹരിക്കെതിരെയും മറുവശത്ത് മദ്യത്തിന് അനുകൂലമായ നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്നും സുധീരൻ മുന്നറിയിപ്പ് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!