പുല്‍പ്പള്ളി: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുല്‍പ്പള്ളി പഴശ്ശി രാജ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥിനികളെ കോളേജില്‍നിന്നും, കൂടാതെ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജിന് അപകീര്‍ത്തികരമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിന് വലിയ കളങ്കം ഉണ്ടാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.