കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടിയാണ് റെയ്ഡ്.മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തുന്നത്. 75 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെയായിരുന്നു പരിശോധനയ്ക്ക് എത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന.എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.മൂന്നൂറിലധം കോടി രൂപയുടെ ക്രമക്കേടാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നേരത്തെ ഇ.ഡി.ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു.