മൂവാറ്റുപഴ കടാതിയിൽ ഓണ്‍ലൈന്‍ക്ലാസിനിടെ വീട്ടില്‍ അതിക്രമിച്ച് കയറി നാടോടി സ്ത്രീയുടെ മോഷണശ്രമം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ കടാതിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണ് മോഷണ സംഘമെത്തിയത്. ഈ സമയത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന ബിജുവിന്‍റെ മകളും എൽഎൽബി വിദ്യാർഥിനിയുമായ കൃഷ്ണ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ക്ലാസിനിടെ അമ്മയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് പോയി നോക്കുമ്പോഴാണ് ഒരു സ്ത്രീ അലമാര പരിശോധിക്കുന്നത് കണ്ടത്. ഇവർ ബ്ലൂടൂത്തിലൂടെ ആരോടോ ആശയവിനിമയം ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരിന്നു . ആഭരണ പെട്ടിയും പണവും ഈ സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്നു. . കൃഷ്ണയെ കണ്ട് ഓടി രക്ഷപ്പെടാന്‍ പോലും ശ്രമിക്കാതിരുന്ന ഇവര്‍ പണവും ആഭരണപ്പെട്ടിയും തിരിച്ച് പിടിക്കാനുള്ള വിദ്യാര്‍ത്ഥിനിയുടെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. കൃഷ്ണയെ കാലില്‍ പിടിച്ച് വീഴ്ത്തിയെങ്കിലും മോഷ്ടാവില്‍ നിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചുവാങ്ങി.ആഭരണം കിട്ടിയെങ്കിലും പണം നഷ്ടമായി.
ആഭരണ പെട്ടി കൃഷ്‌ണ കൈക്കലാക്കിയതോടെ സ്ത്രീ വീട്ടിൽ നിന്ന് ഇറങ്ങിയോടി.
അടിതടകള്‍ വശമുള്ളയാളാണ് മോഷ്ടാവെന്ന സംശയമാണ് വീട്ടുകാർക്കും പൊലീസിനുമുള്ളത് . വീട്ടുകാരെ കണ്ട് മോഷ്ടാവ് ഭയന്നില്ലെന്ന് മാത്രമല്ല വിദ്യാര്‍ത്ഥിനിയുടെ ദൌര്‍ബല്യം മനസിലാക്കി ആക്രമിക്കാനും ശ്രമിച്ചതാണ് ഈ സംശയത്തിന് കാരണം. ചെറുത്തുനില്‍പ്പിനിടെ വിദ്യാര്‍ത്ഥിനിയ്ക്ക് കഴുത്തിലും കാലിലും പരിക്കേറ്റു .
വീടിന് മുന്നില്‍ മറ്റൊരു സ്ത്രീയെ കൂടി കണ്ടാതായും വിദ്യാര്‍ത്ഥിനി പറഞ്ഞു . വീട്ടിലെ നായ കുരച്ച് ബഹളം വയ്ക്കാതിരുന്നതും വിദഗ്ധരായ മോഷ്ടാക്കളാണ് വീട്ടിലെത്തിയ സൂചനകളാണെന്നും വീട്ടുകാര്‍ പറയുന്നത്.