Kerala News

വാഹനത്തിൽ സൈറൺ ഇട്ട് പാഞ്ഞ് ബുൾ ജെറ്റ് സഹോദരന്മാർ;നിയമലംഘന വീഡിയോകള്‍ ശേഖരിച്ച് നടപടിക്ക് ഒരുങ്ങി പോലീസും ഗതാഗത വകുപ്പും

വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ ഇ– ബുൾ ജെറ്റ് സഹോദരങ്ങൾ റോഡിലൂടെ സൈറൺ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിലെ അവതാരകരായ എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . റോഡിലൂടെ വേഗത്തിലുള്ള യാത്രയ്ക്കായി ആംബുലന്‍സിന്റെ സൈറണ്‍ വരെ ഇവര്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത്. ഇത്തരത്തില്‍ കൂടുതല്‍ നിയമലംഘനം നടത്തിയതിന്റെ വീഡിയോകള്‍ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പോലീസും ഗതാഗത വകുപ്പും. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറൺ ഇട്ട് ഇവര്‍ പായുന്നത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യൻ മാറി തരുന്നില്ല’ എന്നാണ് സൈറൺ ഇട്ട് പായുന്നതിനു സഹോദരങ്ങൾ പറയുന്ന ന്യായം.

വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഉള്‍പ്പെടുത്തിയ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ വളര്‍ത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ആര്‍ടിഒ ആലോചിക്കുന്നുണ്ട്. ഇവര്‍ക്കാർക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറൺ ഇട്ടു വരുന്നതിനാൽ ആംബുലൻസ് ആണെന്നു തെറ്റിദ്ധരിച്ച് ടോൾ ബൂത്തിൽ പണം നൽകാതെ കടക്കുന്നതും വിഡിയോയിൽനിന്നു വ്യക്തമാണ്.

യൂട്യൂബ് ചാനലില്‍ ഇവര്‍ തന്നെ നല്‍കിയിട്ടുള്ള പല വീഡിയോകളിലും ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാണ്. രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോകള്‍.

അറസ്റ്റ് ചെയ്ത പ്രതികളെ പുറത്തുവിട്ടിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കുട്ടികള്‍ കരയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇവരുടെ വീഡിയോ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് തങ്ങള്‍ക്കെതിരേ നടപടി എടുക്കുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ സാമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആള്‍ക്കാരെ പോലീസ് സ്‌റ്റേഷനിലേക്കും ആര്‍ടിഒ ഓഫീസിലേക്കും വിളിച്ചുവരുത്തി എന്നതുള്‍പ്പെടെയുള്ള കേസുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയേക്കും.

ഇവര്‍ ഉപയോഗിച്ചിരുന്ന ‘നെപ്പോളിയന്‍’ വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രൂപമാറ്റം വരുത്തിയതിനൊപ്പം ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നും ആര്‍ടിഒ കണ്ടെത്തിയിരുന്നു. എല്ലാം ചേര്‍ത്ത് 43,400 രൂപയാണ് പിഴയിട്ടിരുന്നത്. രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചിരുന്നു.

യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കൂടുതൽ പേർ നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും വന്നു. സഹോദരന്മാര്‍ രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!