National

കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ബംഗളൂരു: വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കള്‍ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഫെമ അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എസ്എന്‍ സുബ്ബ റെഡ്ഡിയുടെയും(59) മറ്റ് ചിലരുടെയും വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി. ബാഗേപള്ളി നിയമസഭാംഗത്തിന്റേത് ഉള്‍പ്പെടെ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളെങ്കിലും വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) സെക്ഷന്‍ 37 ന്റെ പരിധിയില്‍ വരുന്നുണ്ടെന്ന് ഇഡി അധികൃതര്‍ പറഞ്ഞു.

റെഡ്ഡി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കള്‍ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. എംഎല്‍എ വിദേശ ബാങ്കുകളില്‍ നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന ചില നിക്ഷേപങ്ങള്‍, മലേഷ്യ, ഹോങ്കോങ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വാഹനങ്ങള്‍ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കള്‍ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം എന്നിവ ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!