GLOBAL International Trending

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു

ഒട്ടോവ: കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു.തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനിയായ സാവന്ന മേയ് റോയ്‌സ് (20) എന്നിവരാണ് മരിച്ചത്.പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്.ആശയവിനിമയ സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നു.

ചൊവ്വാഴ്ച പ്രദേശിക സമയം 8.45 ഓടെ സ്റ്റെയിന്‍ബാക്കിന് സമീപമാണ് അപകടമുണ്ടായത്. ഹാര്‍വ്‌സ് എയറിലെ ഫ്‌ലൈറ്റ് സ്‌കൂളിലെ റണ്‍വേയ്ക്ക് സമീപത്ത് വെച്ചാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൂട്ടിയിടച്ച വിമാനങ്ങള്‍ തീപിടിച്ച് പാടത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ശ്രീഹരിയുടെയും സാവന്നയുടെ വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയടിച്ചതാണെന്ന് ഹാര്‍വ്സ് എയര്‍ പൈലറ്റ് ട്രെയിനിങ് സ്‌കൂള്‍ പ്രസിഡന്റ് ആഡം പെന്നര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡ അറിയിച്ചു. നാല് സീറ്റുള്ള സെസ്ന 172 വിമാനവും രണ്ട് സീറ്റുള്ള സെസ്ന 152 മാണ് കൂട്ടിയിടിച്ചതെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!