കിറ്റെക്‌സ് വിഷയത്തിൽ സാബു എം ജേക്കബിനെതിരെ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?എന്ന് ജോയ്മാത്യു പോസ്റ്റിലൂടെ ചോദിച്ചു.\
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘സാബു ഒരു മോശം വ്യവസായിയാണ്. നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം.’ പോസ്‌റ്റിൽ പറയുന്നു.

