
താമരശ്ശേരി: എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിൽ താമരശ്ശേരി താലൂക്കിൽ കാന്തലാട് ദേശത്ത് വില്ലുപാറ ഭാഗത്തുള്ള വനത്തിനുള്ളിലുള്ള നീർച്ചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 3 പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ചു വെച്ച ഉദ്ദേശം 600 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. . പ്രിവൻ്റീവ് ഓഫീസർ സഹദേവൻ ടി.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ്. പ്രിവ്. ഓഫീസർ ഷിഞ്ചുകുമാർ.പി. , സി. ഇ .ഒ. ഷാജു.സി.ജി. ,ഡ്രൈവർ ബിബിനീഷ് എന്നിവർ പങ്കെടുത്തു.


