ചേവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പിന്റെ കീഴിലുളള വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ്, രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക്് www.parivahan.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
തുടര്‍ന്ന് www.mvdkerala.gov.in എന്ന വെബ്സൈറ്റ് വഴി ഇ-ടോക്കണ്‍ എടുത്തു വരുന്ന അപേക്ഷകര്‍ക്കു മാത്രമേ ഗ്രൗണ്ടില്‍ പ്രവേശനം ലഭിക്കുകയൂളളുവെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം അനുവദിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371705 എന്ന നമ്പറില്‍ ബന്ധപ്പെടാം