തിരുവനന്തപുരം: പൂന്തുറയിൽ ഇതരസംസ്ഥാനക്കാരിൽ നിന്നാണ് രോഗം പടർന്നതെന്ന് ആരോഗ്യമന്ത്രി. ഇതു മൂലമാണ് കോവിഡ് സൂപ്പർ സ്പ്രെഡുണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ ഇതര സംസ്ഥാനത്തിൽ നിന്നെത്തുന്നവരോട് ഇടപ്പെടുമ്പോൾ ശ്രദ്ധ വേണമെന്നും മന്ത്രി സൂചിപ്പിച്ചു.
അതേ സമയം പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ആലോചന. പരമാവധി വീടുകളിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്ക.

