Local

അറിയിപ്പുകള്‍

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍

കോഴിക്കോട് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സി.ഡിറ്റിന്റെ പി.എസ്.സി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സുകള്‍ തുടങ്ങും. പത്താംതരം പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടമേഷന്‍, ഡിപ്ലോമ ഇന്‍ ഡസ്‌ക്‌ടോപ് പബ്ലിഷിങ്ങ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ എന്നിവയും പ്ലസ് ടു പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്ങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയ്ന്റനന്‍സ് & നെറ്റ് വര്‍ക്കിങ്ങ് എന്നിവയും ബിരുദധാരികള്‍ക്ക് പി.ജി.ഡി.സി.എ എന്നിവയുമാണ് പുതുതായി ആരംഭിക്കുന്ന കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 0495 2370026.

ഒപ്പം അദാലത്ത് 18 ന് കോടഞ്ചേരിയില്‍

ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും  കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ജൂലൈ 18 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷ കളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം അദാലത്ത് നടത്തുന്നത്. 

വുമണ്‍ സിവില്‍, എക്‌സൈസ് ഓഫീസര്‍ പുന:പരീക്ഷ

എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍,എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ നോട്ടിഫിക്കേഷന്‍) (കാറ്റഗറി നം. 196/2018 ടു 205/2018) എന്ന തസ്തികയുടെ ജൂലൈ 27 ന് നടക്കുന്ന ഒ.എം.ആര്‍ പൊതു പരീക്ഷയോടൊപ്പം എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ്  ഓഫീസര്‍ തസ്തികയ്ക്ക് (കാറ്റഗറി നം. 501/17) കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ 2018 ഫെബ്രുവരി 24 ന് നടന്ന പരീക്ഷ എഴുതിയ 15153 ഉദ്യോഗാര്‍ത്ഥികളെയും കണ്ണൂര്‍ ജില്ലയുടെ 2526-ാം നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയിരുന്ന കണ്ണൂര്‍ ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 461465, 461466, 461468, 461472, 461473 എന്നീ അഞ്ച് ഉദ്യോഗാര്‍ത്ഥികളേയും കോഴിക്കോട് 2399-ാം നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 428126 എന്ന ഉദ്യോഗാര്‍ത്ഥിയേയും ഉള്‍പ്പെടുത്തിക്കൊണ്ട് പുന: പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണെന്ന്  പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളള  ഡിപ്ലോമ ഇന്‍ സൗണ്ട് ഡീസൈന്‍ ആന്റ് എഞ്ചിനീയറിംഗ് -(ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ആറ് മാസം), ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ് (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (റഗുലര്‍, ഈവനിംഗ്) (മൂന്ന് മാസം), എസ്.എസ്.എല്‍.സി യോഗ്യതയുളള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (അഞ്ച് ആഴ്ച). അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 15. താല്‍പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ : 0471-2721917, 8547720167. വെബ്സൈറ്റ് – www.ccdcdit.org.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓട്ടിസം സെന്ററില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കരാര്‍, ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 12 ന് രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തണം. തസ്തിക, യോഗ്യത, ശമ്പളം, വയസ്സ് എന്നീ ക്രമത്തില്‍ :  ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് – ബാച്ചലര്‍ ഓഫ് ഒക്യൂപ്പേഷണല്‍ തെറാപ്പി – 29785 രൂപ,  സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ – ഡിഗ്രി ആന്റ് ബി എഡ് ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ – 20350 രൂപ (പി.എസ് സി നിര്‍ദ്ദേശപ്രകാരമുള്ള വയസ്)  –  ക്ലീനിംഗ് സ്റ്റാഫ് – 50 വയസ്സ്.

അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിലെ 14 സര്‍ക്കാര്‍ നഴ്സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള നഴ്സിംഗ് സ്‌കൂളിലേക്കും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിനു നിശ്ചിത യോഗ്യതയുളള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും ആകെയുളള സീറ്റുകളില്‍ 60 ശമതാനം മെറിറ്റ് അടിസ്ഥാനത്തിലും 40 ശതമാനം സംവരണാടിസ്ഥാനത്തിലും വിഭജിക്കും. മെരിറ്റ് അടിസ്ഥാനത്തിലുളള സീറ്റുകളില്‍ നിന്ന് ഓരോ സിറ്റ് വീതം സ്പോര്‍ട്സ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയും ഓരോ സീറ്റ് വിതം സംസ്ഥാന സൈനിക, നാവിക, വൈമാനിക ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന എക്സ് സര്‍വ്വീസുകാരുടെയും പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കവെ മരണപ്പെട്ടവരുടെയും കാണാതായവരുടേയും ആശ്രിതരായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയും നീക്കിവെച്ചിട്ടുണ്ട്. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാലിന് സമര്‍പ്പിച്ച് പകര്‍പ്പ് ജൂലൈ 11 നകം സൈനിക ക്ഷേമ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓപീസര്‍ അറിയിച്ചു.

വാഹനം ലേലം 27 ന്
കോഴിക്കോട് ജില്ലാ വെറ്ററിനറി ക്യാമ്പസിലുളള ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസിലെ കെ.എല്‍.01.കെ 2139 ജീപ്പ് (1996 മോഡല്‍) ഓഫീസ് പരിസരത്ത് ജൂലൈ 27 ന് പകല്‍ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍ – 0495 2762050. 

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്കില്‍ 2018- 19 വര്‍ഷത്തെ എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക്  നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ഇ-ടെണ്ടര്‍, റീ ഇ-ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 12. വിശദവിവരങ്ങള്‍ e-tenderskeralagov.in ല്‍ ലഭ്യമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!