Kerala kerala

തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്

കോഴിക്കോട്: തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍, സ്വയമേവ കത്തുന്നവ, കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.

ഇതില്‍ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറില്‍ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉള്‍പ്പെടുന്നു. ഇത് കടലില്‍ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സ്വയമേവ കത്തുന്ന ഓര്‍ഗനോമെറ്റാലിക് പദാര്‍ഥവുമുണ്ട്. വായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സ്വയം കത്തുന്നവായാണിത്. കപ്പലിലെ തീയണക്കാന്‍ മറ്റ് കപ്പലുകള്‍ പോകുന്നതിന് തടസ്സമായി നല്‍ക്കുന്നത് വളരെ പെട്ടെ?ന്ന് തീപിടിക്കുന്ന ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണത്രെ.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!