National

സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് കേരള നിയമസഭയുടെ അനുമോദനം

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളിൽ ഒന്നായ സരസ്വതി സമ്മാൻ വീണ്ടുമൊരിക്കൽക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള ഈ പുരസ്‌ക്കാരം കവി പ്രഭാവർമ്മയാണ്, നമ്മുടെ കേരളത്തിലേക്കും മലയാള ഭാഷയിലേക്കും എത്തിച്ചത്. ‘രൗദ്രസാത്വികം’ എന്ന കൃതിക്കു ലഭിച്ച ഈ അംഗീകാരത്തിലൂടെ കവി പ്രഭാവർമ്മയ്‌ക്കൊപ്പം നമ്മുടെ നാടും ഭാഷയും കൂടിയാണ് ആദരിക്കപ്പെടുന്നത്. ക്ലാസിക്കൽ പദവി നേടിയ മലയാള ഭാഷാ സാഹിത്യം ഇന്ത്യയിലെ മറ്റെല്ലാ ഭാഷാ സാഹിത്യങ്ങൾക്കും മുകളിൽ സ്ഥാനം നേടുന്ന മഹത്വത്തിന്റെ ശ്രേഷ്ഠ മുഹൂർത്തമാണിത്. ഹരിവംശറായി ബച്ചനിൽ തുടങ്ങിയ സരസ്വതി സമ്മാൻ, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി എന്നിവർക്കാണ് ഇതിനുമുമ്പ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ചലച്ചിത്ര ഗാനരചനയ്ക്കുള്ള രജത് കമൽ ദേശീയ പുരസ്‌ക്കാരം, എന്നിവയടക്കമുള്ള ദേശീയ പുരസ്‌ക്കാരങ്ങൾ മുമ്പു നേടിയിട്ടുള്ള പ്രഭാവർമ്മ, സരസ്വതി സമ്മാനിലൂടെ ദേശീയ സാഹിത്യ വ്യക്തിത്വങ്ങളുടെ നിരയിലേക്കുയർന്നു നിൽക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്. പാരമ്പര്യത്തെയും ആധുനികതയെയും സംയോജിപ്പിക്കുന്ന ശക്തിചൈതന്യങ്ങളുടെ കണ്ണി എന്ന നിലയിൽ കാവ്യചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള കാവ്യ വ്യക്തിത്വത്തിനുടമയാണു പ്രഭാവർമ്മ. ‘ശ്യാമമാധവം’ പോലുള്ള ശ്രദ്ധേയമായ കാവ്യ ആഖ്യായികകളടക്കം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി കൃതികൾ ഉണ്ട്. സരസ്വതി സമ്മാൻ ലബ്ധിയിൽ അദ്ദേഹത്തെ അനുമോദിക്കുന്നു. നാടിന്റെയും ഭാഷയുടെയും സന്തോഷത്തിൽ ഈ സഭ പങ്കു ചേരുകയും ചെയ്യുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!