Kerala News

കാട്ടാക്കട കോളേജിലെ ആൾമാറാട്ട വിവാദം; നേതൃത്വത്തിനും പങ്കെന്ന് ആരോപണം

കാട്ടാക്കട കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നേതൃത്വത്തിനും പങ്കെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മളനത്തിൽ ആരോപണം ഉയർത്തി പ്രതിനിധികൾ. സമ്മേളനത്തിന്റെ റിപ്പോർട്ടിൽ ജില്ലയിൽ എസ്എഫ്ഐക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന്, റിപ്പോർട്ടിന്മേൽ ചർച്ച ഉയർന്നപ്പോഴാണ് പ്രതിനിധികൾ പ്രതികരണം ഉന്നയിച്ചത്. കാട്ടാകട ക്രിസ്ത്യൻ കോളേജിൽ ആൾമാറാട്ട വിവാദത്തിൽ പ്രതിയായ ഒളിവിൽ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കി. വിശാഖിന്റെ നീക്കങ്ങൾ ഏരിയാ കമ്മിറ്റി അറിഞ്ഞിരുന്നില്ല. എസ്.എഫ്.ഐയെ നാണംകെടുത്തിയ മുഴുവൻ പേർക്കെതിരേയും നടപടി വേണം എന്നും പ്രതിനിധികളിൽ നിന്നും ആവശ്യപ്പെട്ടു. കൂടാതെ യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതിയെ ഏരിയ പ്രസിഡന്റ് ആയി നിയമിച്ചതിലും വിമർശനങ്ങൾ ഉയർന്നു.

നിലവിലെ ജില്ലാ സെക്രട്ടറി പ്രായപരിധി പിന്നിട്ടെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തലുണ്ടായി. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന് 25 വയസ് കഴിഞ്ഞു. പ്രായപരിധി പിന്നിട്ടിട്ടും സ്ഥാനത്ത് നിലനിർത്തി. ജില്ലാ സെക്രട്ടറിയുടെ യോഗ്യത പ്ലസ്ടു മാത്രമെന്നും ചർച്ചയിൽ പരിഹാസമുണ്ടായി. കൂടാതെ, സംസ്ഥാനസമിതിയംഗം നിരഞ്ജൻ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. എന്നിട്ട് പോലും സംസ്ഥാന സമിതിയംഗത്തിന്റെ ലഹരി ഉപയോഗം നേതൃത്വം കണ്ടില്ലെന്നു നടിച്ചു. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!