National News

പറക്കലിനിടെ യന്ത്ര തകരാര്‍; ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലിറക്കി

പറക്കലിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍അറേബ്യ വിമാനം ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിനാണ് യാത്രയ്ക്കിടെ തകരാറിലായത്.

തുടര്‍ന്ന് അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിച്ചത്. എയര്‍ അറേബ്യയുടെ എയര്‍ബസ് അ320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

അഹമ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചു. എയര്‍ അറേബ്യയുടെ എ320 എയര്‍ബസാണ് ലാന്റ് ചെയ്തത്. സംഭവത്തില്‍ യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ പരിക്കില്ല. അഞ്ച് വര്‍ഷം പഴക്കമുളളതാണ് വിമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!