കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന്‍റെ വിലയിൽ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,640 രൂപയായി. 10 രൂപ കുറഞ്ഞ് 4580 രൂപയാണ് ഗ്രാമിന്‍റെ വില.
36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. രണ്ടു ദിവസങ്ങളായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനുശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്.