ബാഴ്സലോണയിൽ കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി യുവന്റസ് താരം പൗളോ ഡിബാല. നിലവിൽ മികച്ച ഫോമിലാണ് ഈ അർജന്റീനൻ താരം. കോവിഡ് ബാധിതനായി പിന്നീട് രോഗത്തിൽ നിന്നും മോചിതനായാണ് താരത്തിന്റെ വരവ്. ഇരുപത്തിയാറുകാരനായ ഡിബാല നേരത്തെ യുവൻന്റസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ നില നിന്നിരുന്നു.
പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ മെസ്സിയ്‌ക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും.ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് ബാഴ്‌സലോണയെന്നും മെസ്സി ബാഴ്‌സയിലുള്ളതിനാൽ കൂടുതലായി വലിയൊരു ക്ലബ്ബായി അത് മാറിയെന്നും ഡിബാല പറയുന്നു. ബാഴ്‌സയിൽ കളിക്കുന്നത് സന്തോഷമുള്ള കാര്യം. യുവന്റസിൽ ബുഫണിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാന്നിധ്യം ഇത് പോലെ തന്നെ ക്ലബ്ബിനെ ഉയർത്തുന്നുണ്ട്.
നിലവിൽ യുവന്റസിൽ തുടരാൻ തന്നെയാണ് ആഗ്രഹമെന്നും എന്നാൽ അത് ക്ലബിന് എത്ര മാത്രം മുൻപോട്ട് പോകാൻ കഴിയും എന്നത് കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു.
🗣️ Juve star Dybala admits he would like to play for Barcelona:
— GOAL (@goal) June 9, 2020
"The truth is that Barcelona is huge team worldwide & with Messi there even bigger.
"It would be very nice, but Juve is also an incredible club, very big, full of history, where there are currently great players." pic.twitter.com/v5V9hDJzE4

