National News

സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ കോവിഡ്‌ ബാധിച്ച് മരിച്ചു

ചെന്നൈ: ചെപ്പോക്ക്​ നിയമസഭ മണ്ഡലം സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ (62) കോവിഡ്‌ ബാധയെ തുടർന്ന് മരണമടഞ്ഞു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു ജനപ്രതിനിധി കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നത് ‌.

വെൻറിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌. ജൂൺ 2നാണ്‌ ​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​ശ്വാസ തടസം അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ സ്രവം പിന്നീട് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന്​​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു​.

വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. ചെന്നൈ ഇൻസ്​റ്റിറ്റ്യൂട്ട്‌ ആൻഡ്​ മെഡിക്കൽ ​സെൻററിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!