National

പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; മണിശങ്കര്‍ അയ്യര്‍

ഡല്‍ഹി: ഇന്ത്യ പാകിസ്താനുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. സൈനികബലം കാണിച്ച് പ്രകോപിപ്പിച്ചാല്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ അണുവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ‘അവരുടെ കയ്യില്‍ ആറ്റംബോംബുണ്ട്. നമുക്കുമുണ്ട്. പക്ഷേ, ഒരു ഭ്രാന്തന്‍ ലാഹോറില്‍ ബോംബ് ഇടാന്‍ തീരുമാനിച്ചാല്‍,അതിന്റെ വികിരണം അമൃത്സറിലെത്താന്‍ 8 സെക്കന്‍ഡ് പോലും വേണ്ടിവരില്ല. നാം അവരെ ബഹുമാനിക്കുകയാണെങ്കില്‍ അവര്‍ സമാധാനപരമായി നിലകൊള്ളും. മറിച്ച് അവരെ അവഗണിച്ചാല്‍, ഒരു ‘ഭ്രാന്തന്‍’ ഇന്ത്യയില്‍ വന്ന് ബോംബ് പ്രയോഗിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാനാകും’; അയ്യര്‍ ചോദിക്കുന്നു.

മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ വിവാദമാക്കുകയാണ് ബിജെപി. അയ്യര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍?ഗ്രസ് നേതാക്കള്‍ പരിഭ്രാന്തിയിലാണ്.ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയില്‍ വിശ്വാസമില്ലാത്തവര്‍ ഇവിടെ തുടരരുതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!