പുണെ: നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെ രണ്ട് പേര്‍ക്ക് ജീവപര്യന്തം. മൂന്ന് പേരെ വെറുതെ വിട്ടു. സനാതന്‍ സസ്ത പ്രവര്‍ത്തകരായ ശരത് കലാസ്‌കര്‍, സച്ചിന്‍ അന്‍ഡൂറെ എന്നിവരെയാണ് പുണെയിലെ യുഎപിഎ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.ഡോ. വീരേന്ദര്‍ സിങ് താവ്ഡെ, അഡ്വ. സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് വേറുതേവിട്ടത്. 2013 ആഗസ്റ്റ് 20നാണ് ധബോല്‍ക്കറെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവെച്ചുകൊന്നത്.