കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അതി ദാരുണമായ സംഭവമാണ് നടന്നതെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം നടന്നതെന്നും ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
‘ആശുപത്രിയിലെപോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന് തലക്കും കുത്തേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാർക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാന്‍ നിയമം നിലവില്‍ ഉണ്ട്. കൂടുതല്‍ ശക്തമാക്കി ഓര്‍ഡിനന്‍സായി ഇറക്കും. സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും ഇത്തരം സംഭവം ഉണ്ടായി എന്നത് ഞെട്ടിക്കുന്നതാണ്’ എന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.
അതേ സമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വൈദ്യ പരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ വന്ദനയാണ് ഇന്ന് രാവിലെ എട്ട് മണിക്ക് കൊല്ലപ്പെട്ടത്.