Kerala Trending

യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നു: കെ ബി ഗണേഷ് കുമാര്‍

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സഹിക്കാന്‍ കഴിയാത്ത സംഭവമാണ്. 23 വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

വളരെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് ഈ സംഭവം. മയക്കുമരുന്ന് എന്തോ പ്രതി ഉപയോഗിച്ചിരുന്നുവെന്നാണ് കിട്ടുന്ന വിവരം. പ്രതിയെ വിലങ്ങ് വയ്ക്കാതെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നു. സംഭവം നടന്ന ശേഷം മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ട് കാര്യമില്ല. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് മന്ത്രിമാര്‍ കൂടിയാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!